മനോരോഗി പരാമര്‍ശം: മാപ്പ് ചോദിച്ച് ഷെയ്ൻ നിഗം; സംഘടനകള്‍ക്ക് കത്തയച്ചു

കൊച്ചി: നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ മാപ്പ് ചോദിക്കുന്നതായി ഷെയ്ൻ നിഗം. മാപ്പു ചോദിച്ചുകൊണ്ട് അമ്മയ്ക്കും ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഷെയ്ൻ നിഗം കത്ത് നല്കി. വിഷയം രമ്യമായി പരിഹരിക്കണമെന്ന് ഷെയ്ൻ നിഗം കത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതിന് ഫേസ്ബുക്കിലൂടെ ഷെയ്ൻ നിഗം മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ ആ മാപ്പ് സ്വീകരിക്കില്ലെന്നും മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പു പറയണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
മാപ്പ് ചോദിച്ചുകൊണ്ടുള്ള ഷെയ്നിന്റെ കത്തില്‍ 'അമ്മ'യുടെ ഭാഗത്ത് നിന്ന് ഉടന്‍ ഒരു പ്രതികരണമുണ്ടാവില്ല. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് കഴിഞ്ഞാല്‍ മാത്രമേ ഷെയ്നിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കൂ. ജനുവരിയിലാകും അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. അങ്ങിനെ യോഗം ചേര്‍ന്ന് ഷെയ്നിന്റെ ഉത്തരവാദിത്വം അമ്മ ഏറ്റെടുത്താല്‍ മാത്രമേ, നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും നീക്കുപോക്കുണ്ടാകൂ.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍