ആരാധകരെ അമ്പരിപ്പിച്ച് മമ്മൂട്ടി; ട്രെന്റിങ് ലിസ്റ്റില്‍ ഇടംപിടിച്ച് ഷൈലോക്കിന്റെ രണ്ടാം ടീസര്‍

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം 'ഷൈലോക്കി'ന്റെ രണ്ടാം ടീസര്‍ പുറത്തെത്തി. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലെ 'തീയാമ്മേ' എന്ന നാടന്‍ ഗാനത്തിന് ഒപ്പിച്ച് മമ്മൂട്ടിയും മറ്റുള്ളവരും ഡാന്‍സ് ചെയ്യുന്നതാണ് ടീസര്‍. പുതുവത്സര സമ്മാനമായി അര്‍ധരാത്രിയോടെ എത്തിയ ടീസര്‍ യൂട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഇതിനോടകം ഇടംപിടിച്ചിട്ടുണ്ട്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മീന, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, രാജ് കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, ജോണ്‍ വിജയ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍