നടാഷയെ ചുംബിച്ച്, വിവാഹമോതിരം അണിയിച്ച് ഹാർദിക്

മുംബൈ: സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടി നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം വെളിപ്പെടുത്തിയതിനു പിറകെ ഇന്ത്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹ നിശ്ചയത്തെക്കുറിച്ചും മനസ്സ് തുറന്നു. പുതുവര്‍ഷത്തലേന്നാണ് നടാഷയുമായി പ്രണയത്തിലാണെന്ന് ഇൻസ്റ്റയിലൂടെ ഹാര്‍ദിക് സൂചിപ്പിച്ചത്. തുടർന്ന് പുതുവര്‍ഷം കാമുകിക്ക് വിവാഹമോതിരം അണിയിക്കുന്ന വീഡിയോയും പങ്കുവെച്ചു.
'ഞാന്‍ നിന്റേതും നീ എന്റേതും'എന്നാണ് എന്‍ഗേജ്മെന്റ് ചിത്രം പുറത്തുവിട്ട് ഹാര്‍ദിക് കുറിച്ചത്. നടാഷയുമൊത്ത് ബോട്ടില്‍ സവാരി നടത്തുന്നതിനിടയിൽ മോതിരം അണിയിക്കുന്നതും പരസ്പരം ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.
ഇരുപത്തിയാറുകാരനായ പാണ്ഡ്യ ദീര്‍ഘകാലമായി നടാഷയുമായി പ്രണയത്തിലാണ്.
2012-ല്‍ ബോളിവുഡിലെത്തിയ നടാഷ 'ബിഗ് ബോസ്സി'ലെത്തിയതോടെയാണ് പ്രശസ്തയായത്. 'സത്യഗ്രഹ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം. പിന്നീട് മോഡലായും തിളങ്ങി. ഒട്ടേറെ സിനിമകളില്‍ ഐറ്റം ഡാൻസറായും പ്രത്യക്ഷപ്പെട്ടു.
ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്കും ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനും വേണ്ടി കളിക്കുന്ന ഓൾറൗണ്ടറാണ് ഹാർദിക് ഹിമാൻഷു പാണ്ഡ്യ. ക്രുനാൽ പാണ്ഡ്യയുടെ ഇളയ സഹോദരനാണ്.
പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്നും മാറി നില്‍ക്കുകയായിരുന്നു ഹാർദിക് പാണ്ഡ്യ. സപ്തംബര്‍ മുതല്‍ പരിക്കിന്റെ പിടിയിലായിരുന്ന താരം ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമം കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും എതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പര പാണ്ഡ്യയ്ക്ക് നഷ്ടമാകും. എന്നാല്‍, ന്യൂസിലന്‍ഡിലേക്കുള്ള പരമ്പരയുടെ മുന്നോടിയായി ഇന്ത്യ എ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇടംപിടിച്ചിട്ടുണ്ട് പാണ്ഡ്യ. ജനുവരി 22-നും 26-നും ഇടയില്‍ മൂന്ന് അനൗദ്യോഗിക ഏകദിനങ്ങള്‍ ഇന്ത്യ എ ടീം ന്യൂസിലന്‍ഡില്‍ കളിക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയാണ് ഹാർദിക് പാണ്ഡ്യ.
Starting the year with my firework ❣️
A post shared by Hardik Pandya (@hardikpandya93) on Dec 31, 2019 at 9:29am PST
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍