5 ഭാഷകളില്‍ 5000-ത്തോളം സ്ക്രീനുകളില്‍ റിലീസ്; ബ്രഹ്മാണ്ഡ ചിത്രമാകാന്‍ 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം'

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രം മാര്‍ച്ച് 26-നാണ് തിയേറ്ററുകളിലെത്തുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 50-ലേറെ രാജ്യങ്ങളിലെ 5000-ത്തോളം സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും 'മരക്കാര്‍'.
മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ്എക്സ് ഒരുക്കിയ അനിബ്രയിനാണ് മരക്കാറിന് വിഎഫ്എക്സ് ഒരുക്കുന്നത്. കിങ്സ്മെന്, ഗാര്ഡിയന് ഓഫ് ഗ്യാലക്സി, ഡോക്ടര്‍ സ്ട്രെയിഞ്ച്, നൗ യൂ സീ മീ 2 എന്നീ ലോകോത്തര സിനിമകള്‍ക്ക് വിഎഫ്എക്സ് ഒരുക്കിയത് അനിബ്രയിനാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മരക്കാര്‍ നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.
മോഹന്‍ലാലിന് പുറമേ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങി വന്‍ താരനിര തന്നെ മരക്കാറില്‍ അണി നിരക്കുന്നുണ്ട്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍