ദേശീയ സീനിയര്‍ വോളി: കേരള വനിതകൾക്ക് കിരീടം

ഭുവനേശ്വര്‍: ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗം ഫൈനലിൽ റയിൽവേസിനെ തോൽപ്പിച്ച് കേരളത്തിന് കിരീടം. നിലവിലെ ചാമ്പ്യന്‍മാരായ കേരളം റെയില്‍വേസിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കായിരുന്നു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 25-18, 25-14, 25-13.
അഞ്ജു ബാലകൃഷ്ണന്‍ നയിക്കുന്ന കേരളം ഒറ്റ സെറ്റുപോലും വഴങ്ങാതെയാണ് ഫൈനലിലെത്തിയത്. മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെയാണ് കീഴടക്കിയത്. ഡോ. സി.എസ്. സദാനന്ദനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.
അതേസമയം, പുരുഷ വിഭാഗം സെമിഫൈനലിൽ കേരളം റെയില്‍വേസിനോട് തോറ്റ് പുറത്തായിരുന്നു.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍