'അമ്മ' പറയുന്നത് മാത്രം അനുസരിക്കുമെന്ന് ഷെയ്ൻ; ആദ്യം ഡബ്ബിങ് പൂര്‍ത്തിയാക്കൂവെന്ന് നിര്‍മ്മാതാക്കള്‍

കൊച്ചി: 'ഉല്ലാസം' സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ നടന് ഷെയ്ൻന് നിര്‍മ്മാതാക്കള്‍ അനുവദിച്ച സമയം ഇന്ന് തീരുകയാണ്. എന്നാല്‍ ഇനി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് താരസംഘടനയായ 'അമ്മ'യുടെ നിര്‍ദേശപ്രകാരം മാത്രമായിരിക്കുമെന്നാണ് ഷെയ്ന് നിലപാടെടുത്തിരിക്കുന്നത്. ഈ മാസം ഒമ്പതിന് 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം ചേരും. അതില്‍ എടുക്കുന്ന തീരുമാനം താന്‍ അനുസരിക്കുമെന്ന് ഷെയ്ന് നിര്‍മ്മാതാക്കള്‍ക്ക് നല്കിയ കത്തില്‍ വ്യക്തമാക്കി. കത്തിന്റെ പകര്‍പ്പ് 'അമ്മ' സംഘടനയ്ക്കും ഷെയ്ന് നല്‍കിയിട്ടുണ്ട്.
എന്നാല്‍ 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയ ഷെയ്ന്, ഡബ്ബിങ് പൂര്‍ത്തിയാക്കിയാലല്ലാതെ അമ്മയുമായി തങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ ഷെയ്നിന് രണ്ടാഴ്ച സമയം നല്‍കിയിരുന്നു. എന്നാല്‍ ഷെയ്ന് ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ തയ്യാറായില്ല. പകരം എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് 'അമ്മ'യെടുക്കുന്ന തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്നാണ് പറയുന്നത്. എന്നാല്‍ 'അമ്മ' എന്ത് തീരുമാനമെടുത്താലും ഷെയ്ന് ഡബ്ബിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തങ്ങള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളാന്‍ നിലവില്‍ 'അമ്മ' സംഘടനയ്ക്ക് സാധിക്കില്ല. വിവാദങ്ങളുണ്ടായ പശ്ചാത്തലത്തില്‍ മാത്രമാണ് ഷെയ്ന് സംഘടനയില്‍ അംഗത്വമെടുത്തത്. അതുകൊണ്ട് തന്നെ ഷെയ്നിന്റെ കാര്യത്തില്‍ 'അമ്മ'യില്‍ ഇപ്പോഴും രണ്ട് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ ഒമ്പതിന് നടക്കുന്ന എക്സിക്യൂട്ടീവ് യോഗം നിര്‍ണായകമാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍