• 20 Sep 2021
  • 05: 38 PM
Latest News arrow

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ചിത്രം 'ദ കുങ്ഫൂ മാസ്റ്റര്‍ - എ ടെയ്ൽ ഓഫ് വെൻജൻസ്'

എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ദ കുങ്ഫൂ മാസ്റ്റര്‍ - എ ടെയ്ൽ ഓഫ് വെൻജൻസ്' എന്ന ചിത്രത്തിന്റെ മലയാളം ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തില്‍ അധികം കണ്ടിട്ടില്ലാത്ത ഫിസ്റ്റ് ഫൈറ്റ് ജോണറിലുള്ള ഈ ആക്ഷന്‍ ചിത്രം കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തി പ്രതികാരകഥ പറയുന്നു. '1983', 'ആക്ഷന്‍ ഹീറോ ബിജു', 'പൂമരം' എന്നീ  ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

ആദ്യത്തെ മൂന്ന് സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തവുമാണ് ഈ ചിത്രമെന്നും ഹിമാലയന്‍ താഴ്വാരങ്ങളിലെ കൊടുംതണുപ്പിലായിരുന്നു ചിത്രീകരണമെന്നും എബ്രിഡ് ഷൈൻ പറയുന്നു.

'പൂമര'ത്തില്‍ നായികാ വേഷം ചെയ്ത നീത പിള്ളയും പുതുമുഖമായ ജിജി സ്‌കറിയയുമാണ്  ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സനൂപ് ഡി,  സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.  സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ഛബ്ര. എഡിറ്റിംഗ് കെ ആര്‍ മിഥുന്‍.

ജനുവരി 24-നാണ് തിയേറ്റർ റിലീസ്.