• 26 Feb 2020
  • 03: 38 AM
Latest News arrow

ഗുജറാത്തില്‍ വധുവിന്റെ മാതാവും വരന്റെ പിതാവും ഒളിച്ചോടി

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വധുവിന്റെ മാതാവും വരന്റെ പിതാവും ഒളിച്ചോടി. യൗവനത്തിലെ പ്രണയിതാക്കളായിരുന്ന ഇവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. മാതാപിതാക്കള്‍ ഒളിച്ചോടിയതോടെ മക്കളുടെ വിവാഹം മുടങ്ങി.

ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയാണ് വിവാഹം നടക്കാനിരുന്നത്. ഇതിനിടെയാണ് വരന്റെ 48 വയസ്സുള്ള പിതാവും വധുവിന്റെ 46 വയസ്സുള്ള മാതാവും ഒളിച്ചോടിയത്. പത്ത് ദിവസമായി ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. ഇരുവരെയും കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു വധുവിന്റെയും വരന്റെയും വിവാഹനിശ്ചയം. ഒരു വര്‍ഷമായി ഇവര്‍ വിവാഹത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ജനുവരി പത്തിന് രക്ഷിതാക്കള്‍ ഒളിച്ചോടിയത്.