• 26 Feb 2020
  • 03: 32 AM
Latest News arrow

''തരംതാഴ്ത്തലല്ല, തരം തിരിക്കലാണ്; നീതിമാനാണല്ലോ നീതി നടപ്പാക്കുന്നത്''- പരിഹാസവുമായി ജേക്കബ് തോമസ്

പാലക്കാട്: എഡിജിപിയായി തരംതാഴ്ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ് ഇപ്പോള്‍ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് പരിഹസിച്ചു. ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല. എസ്‌ഐയായി പരിഗണിച്ചാലും കുഴപ്പമില്ല. ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും. പൊലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്. സ്രാവുകള്‍ക്കൊപ്പം ഉള്ള നീന്തല്‍ അത്ര സുഖകരമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്താനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇത് സംബന്ധിച്ച നിര്‍ദേശം പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം. നിരന്തരമായ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.