ഓസ്ട്രേലിയന്‍ ഓപ്പണ്‍: മിക്സഡ് ഡബിള്‍സില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ വനിതാ ഡബിള്‍സിലും സാനിയയ്ക്ക് തിരിച്ചടി; മത്സരം പൂർത്തിയാക്കാതെ കോർട്ട് വിട്ടു

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ മിക്സഡ് ഡബിള്‍സില്‍ നിന്ന് പരിക്കിനെത്തുടർന്ന് പിന്മാറിയതിനു പിന്നാലെ ഇന്ത്യയുടെ സാനിയ മിര്‍സക്ക് വനിതാ ഡബിള്‍സിലും തിരിച്ചടിനേരിട്ടു.
യുക്രെയ്ന് താരം നാദിയ കിച്നോക്കുമായി വനിതാ ഡബിള്‍സിൽ ആദ്യ റൗണ്ട് മത്സരിക്കാനിറങ്ങിയ സാനിയ മത്സരം പൂര്‍ത്തിയാക്കാതെ കോര്‍ട്ട് വിടുകയായിരുന്നു. വലതു കാലില്‍ പരിക്കേറ്റ ഭാഗത്ത് വേദന കൂടിയതോടെയാണ് സാനിയ മത്സരം അവസാനിപ്പിച്ചത്. സാനിയയും നാദിയയും മത്സരത്തില്‍ 6-2, 1-0ത്തിന് പിന്നില്‍ നില്‍ക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഫൈനലിനിടെ കാലിനേറ്റ പരിക്കാണ് സാനിയയെ വലച്ചത്. മിക്സഡില്‍ രോഹന് ബൊപ്പണ്ണ ആയിരുന്നു സാനിയയുടെ കൂട്ടാളി. പരിക്കിനെത്തുടർന്ന് രോഹന് ബൊപ്പണ്ണയുമൊത്തുള്ള മികസ്ഡ് ഡബിള്‍സില്‍ നിന്ന് പിന്മാറിയിരുന്നു. പങ്കാളിയെ നഷ്ടപ്പെട്ട രോഹന് ബൊപ്പണ്ണ, വനിതാ ഡബിള്‍സില്‍ സാനിയയുടെ പങ്കാളിയായ യുക്രെയ്ന് താരം നാദിയ കിച്നോക്കുമായി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
നാദിയ കിച്നോക്ക്- സാനിയ മിർസ സഖ്യം കഴിഞ്ഞ ആഴ്ച ഹൊബര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം നേടിയിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം അമ്മയായി കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയയുടെ ആദ്യ കിരീടമായിരുന്നു ഇത്.
- കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി
- സനു ആറ് ദിവസം ലോഡ്ജില്‍ തങ്ങി; പത്രം വായിച്ച ശേഷം മുങ്ങി
- ''കുംഭമേള പ്രതീകാത്മകമായി നടത്തണം''; ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി
- സര്‍ക്കാരിന് തിരിച്ചടി: ഇഡിയ്ക്കെതിരായ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി
- കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷം; 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം പേര്‍ക്ക് രോഗം