ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റഫേല്‍ നദാലും അലക്‌സാണ്ടര്‍ സ്വെരേവും ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂർണ്ണമെന്റിൽ റഫേല്‍ നദാലും അലക്‌സാണ്ടര്‍ സ്വെരേവും ക്വാര്‍ട്ടറില്‍ കടന്നു. നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് റാഫേല്‍ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-3, 3-6, 7-6, 7-6.
കനത്ത വെല്ലുവിളിയിൽ രണ്ടാം സെറ്റ് നഷ്ടപ്പെട്ടിരുന്ന നദാൽ, അവസാന രണ്ട് സെറ്റുകള്‍ ടൈബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്. ഡൊമനിക് തീം ആണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.
മറ്റൊരു മത്സരത്തില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവും ക്വാര്‍ട്ടറിലെത്തി. ആന്ദ്രെ റുബ്ലേവിനെയാണ് സ്വെരേവ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-4, 6-4.
സ്വിസ് താരം സ്റ്റാന്‍ വാവറിങ്കയാണ് ക്വാര്‍ട്ടറില്‍ സ്വരേവിന്റെ എതിരാളി.
വനിതാ സിംഗിള്‍സില്‍ കികി ബെര്‍ട്ടന്‍സിനെ തോല്‍പ്പിച്ച് ഗബ്രിനി മുഗുരുസ ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: 6-3, 6-3.
സിമോണ ഹാലപ്പ് എലിസി മെര്‍ട്ടെന്‍സിനേയും തോല്‍പ്പിച്ചു. അനെറ്റ് കൊന്റാവെയ്റ്റ് ആണ് ക്വാര്‍ട്ടറിലെത്തിയ മറ്റൊരു താരം