ബാഡ്മിന്റണ്‍ താരം സൈന നേഹ്വാളും സഹോദരിയും ബി.ജെ.പിയിൽ

ന്യൂദല്‍ഹി: ഇന്ത്യയുടെ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം സൈന നേഹ്വാളും സഹോദരി ചന്ദ്രാംശുവും ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച ദല്‍ഹിയില്‍ നടന്ന ചടങ്ങിൽ സൈനയും സഹോദരിയും ബിജെപിയുടെ അംഗത്വം സ്വീകരിച്ചു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺസിംഗിന്റെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ നീക്കമാണിത്.
ഹരിയാന സ്വദേശിയാണ് 29-കാരിയായ സൈന നേഹ്വാൾ. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു.
24 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice