ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ സിംഗിൾസ് സെമിയിൽ മുഗുരുസയും ഹാലപ്പും ഏറ്റുമുട്ടും

മെല്‍ബണ്‍: സ്പാനിഷ് താരം ഗാര്ബിന് മുഗുരുസയും റൊമാനിയയുടെ സിമോണ ഹാലപ്പും ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ ഹാലെപ്, എസ്റ്റോണിയയുടെ അനെറ്റ് കൊന്റാവെയ്റ്റിനേയും മുഗുരുസ റഷ്യയുടെ അനസ്താസ്യ പാവല്യുചെങ്കോവയേയും തോല്‍പ്പിച്ചു.
രണ്ട് മത്സരങ്ങളിലും അനായാസ ജയം നേടിയാണ് ഇരുവരും സെമിയിലെത്തിയത്.
അനസ്താസ്യയ്ക്കെതിരെ ആദ്യ സെറ്റില്‍ കഠിനപ്രയത്നം നടത്തിയ മുഗുരുസ രണ്ടാം സെറ്റ് അനായാസം വരുതിയിലാക്കി. സ്കോര്‍: 7-5, 6-3. രണ്ട് തവണ ഗ്രാന്‍ഡ്സ്ലാം നേടിയിട്ടുണ്ട് മുഗുരുസ.
രണ്ടാമത്തെ കളിയിൽ 6-1, 6-1 എന്നിങ്ങനെ ഏകപക്ഷീയമായാണ് ഹാലെപ്പ്, അനെറ്റ് കൊന്റാവെയ്റ്റിനെ പരാജയപ്പെടുത്തിയത്. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ നിലവാരത്തിലേക്ക് അനെറ്റ് ഉയർന്നില്ല.
ആഷ്ലി ബാര്‍ട്ടിയും സോഫിയ കെനിനും നേരത്തെതന്നെ വനിതാ സെമിയിലെത്തിയിട്ടുണ്ട്.
രണ്ട് സെമി ഫൈനലും വ്യാഴാഴ്ച നടക്കും.