ന്യൂസിലാൻഡ് മണ്ണിൽ ടി20 പരമ്പര നേടി ചരിത്രം കുറിച്ച് ഇന്ത്യ; സൂപ്പർ ഓവറിൽ 'സൂപ്പർമാൻ' ആയി രോഹിത്

ഹാമില്ട്ടണ്: ഇതാദ്യമായി ടീം ഇന്ത്യ, ന്യൂസിലാൻഡ് മണ്ണിൽ ടി20 പരമ്പര നേടി ചരിത്രം കുറിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ഇന്ത്യ ജയിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യനിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. പിന്നീട് ന്യൂസിലാൻഡും ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്ത് മത്സരം ഡ്രോ ആയതോടെ സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
സൂപ്പർ ഓവറിൽ ന്യൂസിലാൻഡിനായി മാര്ട്ടിന് ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും ക്രീസിലെത്തി. ഇരുവരും ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നേടിയത് 17 റണ്‍സ്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 18 റണ്‍സ് ആയി.
ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യയ്ക്കായി ക്രീസിലെത്തിയത് രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും. ന്യൂസിലാൻഡിന്റെ ഓവര്‍ എറിയാനെത്തിയത് ടിം സൗത്തി. ആദ്യ പന്തുകളില്‍ മുട്ടിക്കളിച്ച ഇന്ത്യക്ക് അവസാന രണ്ട് പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ് വേണമായിരുന്നു. സൗത്തിയുടെ അഞ്ചും ആറും പന്തുകള്‍ സിക്സറടിച്ച് രോഹിത് ഇന്ത്യയുടെ 'സൂപ്പര്മാന്' ആയി. ഇതോടെ ഇന്ത്യയ്ക്ക് ചരിത്ര വിജയവും ന്യൂസിലാൻഡ് മണ്ണില്‍ ആദ്യ ടി-20 പരമ്പരയും .
.