• 07 Dec 2021
  • 02: 55 AM
Latest News arrow

വൃദ്ധവേഷത്തില്‍ മനോജ് കെ ജയന്‍

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ സനേഹം പിടിച്ചുപറ്റിയ താരമാണ് മനോജ് കെ. ജയന്‍. നായകനായും പ്രതിനായകനായും ഹാസ്യതാരമായും ഹിജഡയായും  പല പല വേഷങ്ങളില്‍ മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഈ നടന്‍. ഇപ്പോഴിതാ 60 കാരന്റെ വേഷത്തിലെത്തുകയാണ് മനോജ് കെ. ജയന്‍.അവിറ റബേക്കയുടെ 'നെകലുകള്‍' എന്ന ചിത്രത്തിലാണ് മനോജ് 60 കാരനായ കര്‍ഷകന്റെ വേഷത്തില്‍ എത്തുന്നത്. ദാനപ്പന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വയനാട്ടിലെ കുറിച്യ വിഭാഗത്തിലുള്ളവര്‍ ഉപയോഗിക്കുന്ന ഭാഷയിലുള്ള വാക്കാണ് നെകലുകളെന്ന് സംവിധായകന്‍ അവിറ റബേക്ക  പറയുന്നു.  കുറിച്യ വിഭാഗത്തിന്റെ പൂര്‍വ്വികര്‍ എന്നാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 70കളിലെ ഹരിതവിപ്ലവം കുറിച്യരെയും കേരളത്തിലെ കര്‍ഷകരെയും  ബാധിച്ചതെങ്ങനെയാണെന്നതാണ്  ചിത്രത്തിന്റെ പ്രമേയം.

മലയാള സിനിമ എക്കാലവും കണ്ട കഥാപാത്രങ്ങളില്‍ ശക്തമായ കഥാപാത്രമായിരുന്നു കുട്ടന്‍ തമ്പുരാന്‍ .മനോജ് കെ ജയന്‍ എന്ന നടനെ ഇത്രമേല്‍ ജനകീയനാക്കിയത് സര്‍ഗത്തിലെ ആ പാതിവില്ലന്‍വേഷമാണ്. പിന്നീട് അനവധി കഥാപാത്രങ്ങള്‍ ഈ നടന്റെ അഭിനയ ചാരുതയില്‍ മിന്നിമറഞ്ഞു.