• 18 Sep 2020
  • 07: 17 PM
Latest News arrow

കൊറോണ: സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ്

ദുബായ്: കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിൽ നിന്ന് യു.എ.ഇ. യിൽ എത്തുന്നവർ സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് അറിയിച്ചു.  അറബി, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലായി സുരക്ഷാ നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വകുപ്പ് വിതരണം ചെയ്യുന്നുണ്ട്. വൈറസ് എന്താണ്, എങ്ങനെ പകരുന്നു, രോഗലക്ഷണങ്ങൾ എന്താണ്, സ്വയം എങ്ങനെ പരിരക്ഷിക്കാം എന്ന് വിശദീകരിക്കുന്ന ലഘുലേഖകളും മറ്റുമാണ് വിമാനത്താവളങ്ങളിൽ വിതരണം ചെയ്യുന്നത്. ചൈനയിൽനിന്ന് എത്തുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്. വൈദ്യസഹായം തേടുന്നതിന് മുൻപ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും സർക്കുലറിലുണ്ട്.

അതിനിടെ, കൊറോണ വൈറസ് ബാധിച്ച അഞ്ചാമത്തെയാളുടെ കുടുംബത്തിലെ അംഗങ്ങൾക്ക് അണുബാധയില്ലെന്ന്  യു.എ.ഇ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വുഹാനിൽനിന്ന് കുടുംബത്തോടൊപ്പമാണ് ഇയാൾ യു.എ.ഇ. യിൽ എത്തിയത്. രാജ്യത്തെത്തിയപ്പോൾത്തന്നെ ഇയാൾ ചികിത്സ തേടി.

ഹോങ്കോങ്ങിലെ യു.എ.ഇ. കോൺസുലേറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഫെബ്രുവരി ഒമ്പത് വരെയാണ് പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്.