രവി വര്‍മ്മ ചിത്രങ്ങള്‍ക്ക് ജീവന് നല്കി പന്ത്രണ്ട് നടിമാര്‍: ചിത്രങ്ങള്‍ വൈറല്‍

നാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2020ലെ കലണ്ടര്‍ ശ്രദ്ധ നേടുന്നു. ഫോട്ടോഗ്രാഫര്‍ ജി വെങ്കിട്ട് റാം ഡിസൈന്‍ ചെയ്ത കലണ്ടറാണ് വൈറലാകുന്നത്. വിഖ്യാത ചിത്രകാരന് രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ ദക്ഷിണേന്ത്യന്‍ നടിമാരെയും നര്‍ത്തകികളെയും ഉപയോഗിച്ച് പുന:സൃഷ്ടിച്ചിരിക്കുകയാണ് കലണ്ടറില്‍. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം തുടങ്ങിയ 'നാം' അതിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ കലണ്ടര്‍ പുറത്തിറക്കുന്നത്.
12 സ്ത്രീകളാണ് ചിത്രങ്ങളുടെ പുനരാവിഷ്കരണത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഖുശ്ബു, ശ്രുതി ഹാസന്, രമ്യ കൃഷ്ണന്, ഐശ്വര്യ രാജേഷ്, സാമന്ത അക്കിനേനി, നാദിയ, ലിസ്സി, നര്‍ത്തകികളായ പ്രിയദര്‍ശിനി ഗോവിന്ദ്, ചാമുണ്ടേശ്വരി തുടങ്ങിയവര്‍ രവി വര്‍മ്മ ചിത്രങ്ങളുടെ പുന:സൃഷ്ടിയില്‍ മോഡലുകളായി. വളരെ കുറച്ച് കോപ്പികള്‍ മാത്രമുള്ള കലണ്ടര്‍ വിറ്റഴിക്കുന്ന പണം കൊണ്ട് സമൂഹത്തിന്റെ താഴേക്കിടയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ശാക്തീകരിക്കുവാനാണ് 'നാം' പദ്ധതിയിട്ടിരിക്കുന്നത്.
ചിത്രങ്ങളുടെ പുന:സൃഷ്ടിയില്‍ പങ്കാളികളായവര്‍
ഫോട്ടഗ്രാഫി: ജി വെങ്കട് റാം
പോസ്റ്റ് പ്രൊഡക്ഷന്‍: ദിഷ ഷാ
സ്റ്റൈലിങ്: അമൃത റാം
മെയ്ക്കപ്പും ഹെയറും: പ്രകൃതി ആനന്ദ്
കലണ്ടര്‍ ഡിസൈന്‍: പദ്മജ വെങ്കട് റാം
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു