• 07 Apr 2020
  • 01: 15 PM
Latest News arrow

''മൂന്ന് സഹപ്രവര്‍ത്തകരെ നഷ്ടപ്പെട്ടു, വേദന താങ്ങാവുന്നതിലും അപ്പുറം''; കമല്‍ഹാസന്‍

ഇന്ത്യന്‍-2 ന്റെ ചിത്രീകരണത്തിനിടെ ക്രെയിന്‍ മറിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ച സംഭവം അങ്ങേയറ്റം ഭയാനകമായിപ്പോയെന്ന് നടന്‍ കമല്‍ഹാസന്‍. മൂന്ന് സഹപ്രവര്‍ത്തകരെയാണ് പെടുന്നനെ നഷ്ടമായത്. അവരുടെ കുടുംബത്തിന്റെ വേദന താങ്ങാനാകുന്നതിലും അപ്പുറമാണ്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും വേദനയില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പൂണെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.