• 28 May 2020
  • 09: 21 PM
Latest News arrow

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വർണ്ണം; പവന് 31,800 രൂപ; അടുത്തുതന്നെ 32,000 കടക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിൽ സ്വർണ്ണം. സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില ഗ്രാമിന് 40 രൂപ ഉയര്‍ന്നു. പവന് 320 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 3,975 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 31,800 രൂപയാണ് തിങ്കളാഴ്ചത്തെ നിരക്ക്.  ശനിയാഴ്ച  ഗ്രാമിന് 3,935 രൂപയും പവന് 31,480 രൂപയുമായിരുന്നു നിരക്ക്.

ആഗോളവിപണിയില്‍ സ്വർണ്ണവില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണ്ണത്തിന് (ഒരു ട്രോയ് ഔൺസ് = 31.1035 ഗ്രാം) 1,662 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണം. വില  മുന്നേറി 1,680 ഡോളര്‍ വരെ എത്തുകയും പിന്നീട് തിരിച്ച് 1,662 ഡോളറിലേക്ക് താഴുകയായിരുന്നു.  അടുത്ത് തന്നെ  ഒരു ട്രോയ് ഔൺസ് സ്വർണ്ണവില 1,700 ഡോളര്‍ കടക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.

കൊറോണയെ തുടർന്നുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ തന്നെയാണ് അന്താരാഷ്ട്രതലത്തിൽ വില ഉയരാനുളള കാരണം. ഇതോടെ സ്വർണ്ണവ്യാപാരികൾ ആശങ്കയിലായിരിക്കുകയാണ്. 

Editors Choice