• 28 May 2020
  • 08: 22 PM
Latest News arrow

''വലിയ സുഹൃത്തിനും ആതിഥ്യത്തിനും നന്ദി''- സബര്‍മതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ ഗാന്ധിജിയെ പരാമര്‍ശിക്കാതെ ട്രംപ്

അഹമ്മദാബാദ്: സബര്‍മതി ആശ്രമം സന്ദര്‍ശിച്ചുകൊണ്ട് രേഖപ്പെടുത്തിയ കുറിപ്പില്‍ ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശിക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ''തനിക്ക് മഹത്തായ ആതിഥ്യം അരുളിയ തന്റെ വലിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി'' എന്നാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയത്. സാധാരണ ഇവിടെ സന്ദര്‍ശനം നടത്തുന്നവര്‍ ഗാന്ധിജിയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചും ഒക്കെയാണ് എഴുതാറ്. ഇതിന് തികച്ചും കടകവിരുദ്ധമായിട്ടാണ് ട്രംപ് എഴുതിയിരിക്കുന്നത്.

അതേസമയം ആശ്രമത്തിലെത്തിയ ട്രംപ്, മോദിയോടൊപ്പം ഗാന്ധിജിയുടെ ചിത്രത്തില്‍ പൂമാല ചാര്‍ത്തി. ആശ്രമത്തിലെ ചര്‍ക്കയില്‍ ഭാര്യ മെലാനിയയ്‌ക്കൊപ്പം നൂല്‍ നൂല്‍ക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. നൂല്‍ നൂല്‍ക്കേണ്ട കാര്യങ്ങള്‍ പ്രധാനമന്ത്രി മോദിയും ആശ്രമത്തിലുള്ളവരും പറഞ്ഞുകൊടുത്തു. സബര്‍മതി ആശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദി വിശദീകരിച്ചുകൊടുത്തു. അല്‍പ്പനേരം മോദിയും ട്രംപും ആശ്രമത്തില്‍ ഇരുന്ന് സംസാരിച്ചു.  തേങ്ങ വെള്ളവും ഓറഞ്ച് ജ്യൂസുമാണ് ആശ്രമത്തിലെത്തിയ ട്രംപിന് ആദ്യം നല്‍കിയത്.

രാവിലെ 11.40 ഓടെയാണ് ട്രംപും കുടുംബവും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് അവിടെ നിന്നും റോഡ് ഷോയായി സബമര്‍മതി ആശ്രമത്തിലേക്ക് എത്തുകയായിരുന്നു. 

 

Editors Choice