• 07 Apr 2020
  • 12: 50 PM
Latest News arrow

"വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യ പുലര്‍ത്തുന്ന ഐക്യം ലോകത്തിന് പ്രചോദനം"- ട്രംപ്

അഹമ്മദാബാദ്: നിരവധി വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യ പുലര്‍ത്തുന്ന ഐക്യം ലോകത്തിന് പ്രചോദനമാണെന്ന്  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്. മോട്ടേര സ്‌റ്റേഡിയത്തില്‍ നടന്ന 'നമസ്‌തേ ട്രംപ്' പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ട്രംപ്.

പൗര സ്വാതന്ത്ര്യത്തിന് വലിയ വില കല്‍പ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. വിവിധ മതവിഭാഗങ്ങള്‍ പരസ്പര സ്നേഹത്തോടെയും സാഹോദര്യത്തോടെയുമാണ് ഇവിടെ ജീവിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രംപ് തന്‍റെ പ്രസംഗത്തില്‍ വാനോളം പ്രശംസിച്ചു. തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് മോദി. ചായവില്‍പ്പനക്കാരനില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ മോദിക്ക് കഴിഞ്ഞത് വലിയ കാര്യമാണെന്നും ട്രംപ് പറഞ്ഞു.