• 07 Apr 2020
  • 11: 32 AM
Latest News arrow

ദൽഹി സംഘർഷം: ഉന്നതതലയോഗം ചേർന്നു; അതിർത്തികൾ അടച്ചിടണമെന്ന് കെജ്‌രിവാൾ

ന്യൂദല്‍ഹി: ദൽഹിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, പോലീസ് കമ്മീഷണർ അമുല്യ പട്നായിക്, കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്ര, ബിജെപി നേതാക്കളായ മനോജ് തിവാരി, റമ്പീർ സിംഗ് ബിദുരി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.

ദല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് അതിര്‍ത്തികള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

"പുറത്ത് നിന്ന് ആളുകള്‍ ഡല്‍ഹിയിലേക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വരുന്നുണ്ട്. അതിര്‍ത്തികള്‍ അടച്ച് അറസ്റ്റുകള്‍ നടത്തണം. സംഘര്‍ഷത്തില്‍ മരിച്ചവര്‍ ആരായാലും അവര്‍ നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരും അക്രമത്തില്‍ നിന്ന് വിട്ടുനിന്ന് സമാധാനം പുനഃസ്ഥാപിക്കണം. ഒരുമിച്ച് ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ക്ഷേത്രങ്ങളും പള്ളികളും സമാധാനത്തിന് ആഹ്വാനം ചെയ്യണം."- കെജ്‌രിവാള്‍ പറഞ്ഞു.