• 07 Apr 2020
  • 01: 33 PM
Latest News arrow

21,629 കോടി രൂപയുടെ ഹെലികോപ്റ്റര്‍ വാങ്ങാന്‍ കരാർ; ഭീകരതയെ ഒരുമിച്ച് നേരിടുമെന്ന് ട്രംപും മോദിയും

ചികിത്സാ സഹകരണം, പ്രകൃതിവാതക നീക്കം,വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം എന്നിവയ്ക്കും ധാരണാപത്രം

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് 21,629 കോടി രൂപയുടെ ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒപ്പുവെച്ചു. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാറില്‍ ഒപ്പിട്ടത്. പ്രതിരോധ രംഗത്ത് സമഗ്രമായ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്ന് ട്രംപ് വ്യക്തമാക്കി. ചികിത്സാ സഹകരണം, പ്രകൃതിവാതക നീക്കം,വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം എന്നിവയിലും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണത്തിന് ഇന്ത്യയും അമേരിക്കയും തമ്മില്‍ കരാറായി. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്‍മ ഉറപ്പാക്കുന്നതിനും സഹകരിക്കും. പ്രകൃതി വാതക നീക്കത്തിന് ഐഒസി-എക്‌സോണ്‍മൊബില്‍ കരാറിലും ധാരണയായി. ഭീകരവാദത്തെ ഒരുമിച്ച് നേരിടുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നില്‍ക്കുമെന്ന് ട്രംപും അറിയിച്ചു. 

വിപുലമായ വ്യാപാരകരാറിനുള്ള കൂടിയാലോചന തുടങ്ങിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാണിജ്യ മന്ത്രിമാര്‍ തമ്മില്‍ യോജിപ്പിലെത്തിയിട്ടുണ്ട്. കരാറിന് ഉടന്‍ രൂപം നല്‍കുമെന്നും മോദി പറഞ്ഞു.