• 07 Dec 2021
  • 02: 16 AM
Latest News arrow

'ജ്ഞാനപ്പാന പുരസ്‌കാരം' പ്രഭാവര്‍മയ്ക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ 'ജ്ഞാനപ്പാന പുരസ്‌കാര'ത്തിന് കവി പ്രഭാവര്‍മ അർഹനായി. 50,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് പുരസ്‌കാരം.  പ്രഭാവര്‍മയുടെ 'ശ്യാമ മാധവം' എന്ന ഖണ്ഡകാവ്യമാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ശ്രീകൃഷ്ണന്റെ ജീവിതയാത്രകളെ വളരെ മനോഹരമായി പ്രതിപാദിച്ചിട്ടുള്ള ഭക്തികാവ്യമാണ് 'ശ്യാമ മാധവ'മെന്നും ഇതില്‍ കൃഷ്ണഭക്തി നിറഞ്ഞുനില്‍ക്കുന്നുവെന്നും പുരസ്‌കാര നിര്‍ണയ കമ്മിറ്റി വിലയിരുത്തി.

28-ന് വൈകീട്ട് നടക്കുന്ന പൂന്താനം ദിനാഘോഷ സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ദേവസ്വം  ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചു