• 07 Dec 2021
  • 02: 39 AM
Latest News arrow

സിദ്ധാര്‍ത്ഥ് ഇരട്ട വേഷത്തിലെത്തുന്നു

സിദ്ധാര്‍ത്ഥ് ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന  'എനക്കുള്‍ ഒരുവന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. കന്നടയിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിയയുടെ തമിഴ് റീമേക്കാണ് 'എനക്കുള്‍ ഒരുവന്‍'. പവന്‍ കുമാര്‍ രചന നടത്തി പ്രസാദ് രാമര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സി.വി കുമാറാണ്.സിദ്ധാര്‍ത്ഥ് നായകനായെത്തുന്ന ചിത്രത്തില്‍ ദീപ സന്നിധിയാണ് നായിക. തനുശ്രീ ചക്രബര്‍ത്തി, സുശ്രുതി ഡാങ്കേ, ആടുകളം നരേന്‍, അമിത് ഭാര്‍ഗവ്, വെട്രി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.  ചിത്രത്തിന്റെ കന്നട പതിപ്പിന്റെ സംഗീതം നിര്‍വ്വഹിച്ച സന്തോഷ് നാരായണന്‍ തന്നെയാണ് തമിഴ് പതിപ്പിനും സംഗീതം നിര്‍വ്വഹിക്കുന്നത്.