• 28 May 2020
  • 08: 35 PM
Latest News arrow

"ഐക്യവും സാഹോദര്യവും നിലനിർത്തുക"- സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ദല്‍ഹിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവുമാണ് നമ്മുടെ ധാർമ്മികതയുടെ കേന്ദ്രമെന്നും എല്ലായ്‌പ്പോഴും സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ ദല്‍ഹിയിലെ സഹോദരി സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. എത്രയും പെട്ടെന്ന് തന്നെ ശാന്തിയും സമാധാന അന്തരീക്ഷവും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു.

ദല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളെപ്പറ്റി വിലയിരുത്തിയെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. സമാധാനാന്തരീക്ഷം  പുനഃസ്ഥാപിക്കുന്നതിനായി പൊലീസും മറ്റ് ഏജന്‍സികള പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Editors Choice