വനിതാ ടി20 ലോകകപ്പ്: സെമിയിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്

മെല്‍ബണ്‍: വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്. മറ്റൊരു സെമിയില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെയും നേരിടും.
വ്യാഴാഴ്ചയാണ് രണ്ട് സെമിഫൈനലുകളും നടക്കുക.
ഇന്ന് (ചൊവ്വാഴ്ച) നടക്കേണ്ടിയിരുന്ന വെസ്റ്റിൻഡീസ്- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ദക്ഷിണാഫ്രിക്ക ബി ഗ്രൂപ്പില്‍ ചാമ്പ്യന്മാരാവുകയായിരുന്നു. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഏഴ് പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഇംഗ്ലണ്ടിന് ആറ് പോയിന്റും.
എ ഗ്രൂപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യ നാലില്‍ നാലും ജയിച്ച് എട്ട് പോയിന്റ് നേടിയിട്ടുണ്ട്. രണ്ടാമതായി ഫിനിഷ് ചെയ്ത ഓസ്ട്രേലിയയ്ക്ക് ആറ് പോയിന്റും ലഭിച്ചു.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ