• 19 Sep 2020
  • 06: 56 PM
Latest News arrow

''ചില മാധ്യമങ്ങള്‍ താങ്കള്‍ മരിച്ചെന്ന് പറയുന്നു. ശരിയാണോ അണ്ണാ''- കിമ്മിന്റെ പേജില്‍ ക്ഷേമാന്വേഷണവുമായി മലയാളികള്‍

ഉത്തരകൊറിയന്‍ നേതാവ് കിം ജോ ങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ സ്ഥിരീകരണത്തിനും മലയാളി കാത്തുനിന്നില്ല. കിമ്മിനോട് നേരിട്ട് തന്നെ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തീരുമാനിച്ചു. ഇപ്പോള്‍ കിമ്മിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ് മലയാളികളുടെ ക്ഷേമാന്വേഷണം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

''കേരളത്തിലെ ചില മാധ്യമങ്ങള്‍ താങ്കള്‍ മരിച്ചെന്ന് പറയുന്നു. ശരിയാണോ അണ്ണാ'' എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. മറ്റു ചിലര്‍ 'സേഫ് ഡിയര്‍' എന്നും കുറിച്ചിട്ടുണ്ട്. ഏതെങ്കിലും ഉത്തരകെറിയക്കാര്‍ ഈ വഴി വന്നിരുന്നേല്‍ കാര്യം ചോദിച്ചറിയാമെന്നാണ് വേറെ ചിലര്‍ കമന്റിട്ടിരിക്കുന്നത്.