• 18 Sep 2020
  • 07: 40 PM
Latest News arrow

www.registernorkaroots.org പ്രവർത്തനക്ഷമമായി; കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ, കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചു. www.registernorkaroots.org എന്ന വെബ് സൈറ്റിലാണ്  രജിസ്റ്റര്‍ ചെയ്യേണ്ടത്. ഞായറാഴ്ച വൈകുന്നേരമാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഗര്‍ഭിണികള്‍, കൊവിഡ്  ഒഴികെയുള്ള രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയിലെത്തി കുടുങ്ങിപോയവര്‍, മറ്റ് പല രീതികളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നിവര്‍ക്കാണ് പരിഗണന.

മുന്‍ഗണനാ പട്ടിക സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിക്കുകയും മാര്‍ഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. സന്ദര്‍ശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് ആദ്യ അവസരം. പിന്നീട് വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കൊവിഡല്ലാത്ത രോഗമുള്ളവര്‍ എന്നിവർക്കാണ് അവസരം.

മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ പ്രവാസികള്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേര്‍ക്ക് വേണ്ട ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.