• 28 Sep 2023
  • 12: 16 PM
Latest News arrow

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ചുനി ഗോസ്വാമി അന്തരിച്ചു. കൊല്‍ക്കത്തയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിനെ നയിച്ചത് ചുനി ഗോസ്വാമിയായിരുന്നു. 

ചുനി ഗോസ്വാമിയുടെ അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുന്നത് 1957ലാണ്. 1964 വരെയുള്ള കാലത്ത് ഇന്ത്യയ്ക്ക് വേണ്ടി 50 മാച്ചുകള്‍ കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാനുവേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ 1964ലെ ടൂര്‍ണമെന്റില്‍ ചുനി ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പ് ആവുകയും ചെയ്തിരുന്നു. ബര്‍മയ്‌ക്കെതിരെയാണ് അന്ന് ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടത്. 1964ല്‍ 27-ാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 

ക്രിക്കറ്റ് താരവുമായിരുന്നു ചുനി ഗോസ്വാമി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1962 മുതല്‍ 1973 വരെയുള്ള കാലത്ത് ബംഗാളിന് വേണ്ടി കളിച്ചിട്ടുണ്ട്. 1966ല്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ തോല്‍പ്പിച്ച ഈസ്റ്റ് സോണ്‍ ടീമില്‍ അംഗമായിരുന്നു. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹം എട്ട് വിക്കറ്റ് നേടിയിരുന്നു. 1971-72 കാലത്ത് ബംഗാള്‍ രഞ്ജി ടീമിന്റെ ക്യാപ്റ്റനായിരുന്നു. പത്മശ്രീ, അര്‍ജുന അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ബസന്തിയാണ് ഭാര്യ. മകന്‍ സുദീപ്‌തോ