• 19 Sep 2020
  • 07: 00 PM
Latest News arrow

സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ മുതല്‍; 'ബവ് ക്യൂ' ആപ്പ് അല്‍പ്പസമയത്തിനുള്ളില്‍ പ്ലേ സ്‌റ്റോറില്‍

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മദ്യം വാങ്ങുന്നതിനുള്ള ടോക്കണ്‍ ലഭിക്കുന്നതിനായി ബവ്‌റിജസ് കോര്‍പ്പറേഷന്റെ 'ബവ് ക്യൂ' മൊബൈല്‍ ആപ്ലിക്കേഷന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് ഇത്. 

ഇന്ന് ഉച്ച കഴിയുന്നതോടെ ബവ് ക്യൂ ആപ്പ്, ഗൂഗിളിന്റെ പ്ലേ സ്‌റ്റോറില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മദ്യവിതരണത്തിന്റെ തയ്യാറെടുപ്പുകള്‍ വിശദീകരിക്കാന്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 

പേരും മൊബൈല്‍ നമ്പറും പിന്‍കോഡും അടിച്ചുകൊടുത്താല്‍ തൊട്ടടുത്തുള്ള മദ്യശാലകളില്‍ നിന്നും ടോക്കണ്‍ ലഭിക്കും. ഒരു ദിവസം 4.8 ലക്ഷം ടോക്കണുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്യും. ബവ്‌റിജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഒരു കൗണ്ടറിലൂടെ ഒരു മണിക്കൂറിനുള്ളില്‍ അമ്പത് പേര്‍ക്ക് മദ്യം നല്‍കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. 

പിന്‍കോഡ് തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാപ്പിങ് നടക്കാത്തതിനാല്‍ പിഴവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്നലെ രാത്രി 1.30നാണ് ആപ്പിലെ പിഴവുകള്‍ പരിഹരിച്ച് പ്ലേ സ്‌റ്റോറിലേക്ക് ആപ്പ് അപ്‌ലോഡ് ചെയ്തത്. ഐടി മിഷന്റെയും മറ്റ് വിദഗ്ധരുടെയും സഹായത്തോടെയാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.