• 19 Sep 2020
  • 06: 40 PM
Latest News arrow

അറേബ്യന്‍ സമുദ്രത്തില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നു; ജാഗ്രത

തിരുവനന്തപുരം: അറേബ്യന്‍ സമുദ്രത്തില്‍ ഇരട്ട ന്യൂനമര്‍ദ്ദങ്ങള്‍ രൂപമെടുക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പ്. ഒന്ന് കേരള തീരത്തിനടുത്തും മറ്റൊന്ന് യെമന്‍ തീരത്തോടടുത്തുമായിരിക്കും രൂപം കൊള്ളുക. മെയ് 29നും 31നുമായിരിക്കും ന്യൂനമര്‍ദ്ദങ്ങളുണ്ടാവുക. മണ്‍സൂണ്‍ കേരളത്തില്‍ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ന്യൂനമര്‍ദ്ദങ്ങളുടെ ഉത്ഭവം. ഇത്തവണ നാല് ദിവസങ്ങള്‍ വൈകി ജൂണ്‍ അഞ്ചിനായിരിക്കും കാലവര്‍ഷം തുടങ്ങുന്നത്. 

ഇന്ന് രാത്രി മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആഴക്കടല്‍ മത്സ്യ ബന്ധനവും പാടില്ല. ന്യൂനമര്‍ദ്ദത്തിന്റെ തീവ്രത വരുന്ന മണിക്കൂറുകളില്‍ മാത്രമേ അറിയാന്‍ സാധിക്കൂവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.