• 08 Jul 2020
  • 04: 33 AM
Latest News arrow

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ്; ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1088 ആയി. ഇതുവരെയുള്ള കണക്ക് പ്രകാരം ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് മൂന്ന് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് ഒരാള്‍ മരിച്ചിട്ടുമുണ്ട്. തെലങ്കാന സ്വദേശിയായ അഞ്ജയ് ആണ് മരിച്ചത്. രാജിസ്ഥാനില്‍ നിന്നും തെലങ്കാനയിലേക്ക് പേകേണ്ടിയിരുന്ന അദ്ദേഹവും കുടുംബവും മെയ് 22ന് തീവണ്ടി മാറിക്കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു. 

 

Editors Choice