• 08 Jul 2020
  • 04: 16 AM
Latest News arrow

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന കുടുംബത്തെ ആക്രമിച്ചു; അയല്‍വാസിയ്‌ക്കെതിരെ കേസ്

കോഴിക്കോട്: അത്തോളിയില്‍ കൊവിഡ്-19 സംശയിച്ച് ക്വാറന്റൈനില്‍ കഴിയുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം. സഞ്ജു എന്നയാളുടെ വീടിന് നേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അയല്‍വാസിയായ ശ്യാംജിത്തിനെതിരെ അത്തോളി പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം സഞ്ജു തന്റെ മൂന്ന് വയസ്സുള്ള മകളെ കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവന്നിരുന്നു. തുടര്‍ന്നാണ് കുടുംബം ക്വാറന്റൈനിലായത്. കുട്ടിയെ കൊണ്ടുവന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് അന്ന് തന്നെ നാട്ടുകാരില്‍ ചിലര്‍ സഞ്ജുവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അയല്‍വാസിയായ ശ്യാംജിത്ത് ബൈക്കില്‍ സഞ്ജുവിന്റെ വീട്ടിലെത്തി അസഭ്യവാക്കുകള്‍ പറയുകയും ജനല്‍ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തത്. 

വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ശ്യാംജിത്തിനെതിരെ കേസെടുക്കുകയും ചെയ്തു. ക്വാറന്റൈനില്‍ കഴിഞ്ഞ കുടുംബത്തിന് നേരെ അതിക്രമം നടത്തി, കുട്ടികളെ ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ശ്യാംജിത്തിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് അറിയുന്നത്. 

Editors Choice