• 08 Jul 2020
  • 04: 47 AM
Latest News arrow

അതിര്‍ത്തികളടച്ച് കര്‍ണാടക; അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല

ബെംഗളൂരു: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ണാടക അതിര്‍ത്തികള്‍ അടച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ യാത്രാ മാര്‍ഗങ്ങളും കര്‍ണാടക അടച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീവണ്ടികള്‍, വിമാനങ്ങള്‍ എന്നിവയ്ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ കഴിയില്ല. റോഡ് മാര്‍ഗവും അടച്ചു.

ഇന്ത്യയില്‍ ഏറ്റവും അധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണക്കാരായവര്‍ ഈ  സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണെന്ന നിഗമനത്തിലാണ് കര്‍ണാടക സര്‍ക്കാര്‍.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കര്‍ണാടകയില്‍ 2418 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 781 രോഗികള്‍ സുഖം പ്രാപിക്കുകയും 47 പേര്‍ മരിക്കുകയും ചെയ്തു. 

Editors Choice