• 19 Sep 2020
  • 07: 06 PM
Latest News arrow

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പുനരന്വേഷണത്തിന് ഉത്തരവിട്ട് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു. കൃത്യം ചെയ്തതെന്ന് പറയുന്ന പെണ്‍കുട്ടി പരാതി പിന്‍വലിച്ചതും സ്വാമി നിരന്തരം മൊഴി മാറ്റിപ്പറയുന്നതുമായും ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുനരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടത്. 

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആദ്യ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനനന്തപുരം പേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും. എന്നാല്‍ പിന്നീട് കോടതിയലടക്കം പെണ്‍കുട്ടി മൊഴി മാറ്റി പറഞ്ഞു. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ പുനരന്വേഷണത്തിന് ഉത്തരവിടാന്‍ ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിച്ചത്.