• 19 Sep 2020
  • 06: 33 PM
Latest News arrow

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; മരിച്ചത് അബുദാബിയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. അബുദാബിയില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയ് ആണ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കരള്‍ രോഗം ഗുരുതരമായിട്ടാണ് മരണം സംഭവിച്ചത്. മരണത്തിന് ശേഷം സ്രവപരിശോധന നടത്തിയപ്പോഴാണ് കൊവിഡ്-19 ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. 

കഴിഞ്ഞ 11നാണ് ജോസ് അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയത്. ഇയാള്‍ക്ക് കരള്‍ രോഗവുമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒമ്പതായി.