• 08 Jul 2020
  • 04: 40 AM
Latest News arrow

ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക്; ഇളവുകള്‍ നല്‍കുന്നതില്‍ കേരള സര്‍ക്കാരിന്റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമുള്ള ഇളവുകള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്നാണ് അറിയുന്നത്. ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലാണ് സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്നത്. അതുകൊണ്ട് കേന്ദ്രം അനുവദിക്കുന്ന ഇളവുകള്‍ അതേ രൂപത്തില്‍ സംസ്ഥാനത്ത് അനുവദിക്കില്ല. 

സാമൂഹ്യ അകലം ഉറപ്പുവരുത്തിക്കൊണ്ട് ഘട്ടം ഘട്ടമായി മാത്രമായിരിക്കും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. ഷോപ്പിങ് മാളുകള്‍ തുറക്കും. എന്നാല്‍ തിയേറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ മാസം ഓണ്‍ലൈന്‍ വഴിയായിരിക്കും ക്ലാസുകള്‍.

മിക്ക ജില്ലകളിലും ഹോട്‌സ്‌പോട്ടുകള്‍ ഉണ്ട്. അതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേയ്ക്ക് ഉടന്‍ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. അതിനാല്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കും. അന്തര്‍ സംസ്ഥാന യാത്രയ്ക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വിവേചനാധികാരം കേരളം പ്രയോജനപ്പെടുത്തും.

ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ബാറുകള്‍ തുറക്കണമെന്ന ഉടമകളുടെ ആവശ്യം ഇതോടെ ശക്തമാകും. 

Editors Choice