• 26 Jan 2021
  • 08: 22 AM
Latest News arrow

കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് മദ്യവിതരണം ആരംഭിച്ച് സ്വിഗ്ഗി

കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനമായ സ്വിഗ്ഗി കൂടുതല്‍ സംസ്ഥാനങ്ങളില്‍ മദ്യവിതരണം ആരംഭിച്ചു. ജാര്‍ഖണ്ഡിനും ഒഡീഷയ്ക്കും പുറമേ പശ്ചിമബംഗാളിലാണ് സേവനം ആരംഭിച്ചത്. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചതോടെയാണ് കൊല്‍ക്കത്ത, സിലിഗുഡി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മുതല്‍ മദ്യവിതരണം തുടങ്ങിയത്.

പശ്ചിമ ബംഗാളില്‍ 4 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാമെന്നും സ്വിഗ്ഗി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട നഗരങ്ങളിലെ അംഗീകൃത റീട്ടെയില്‍ വിതരണക്കാരുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഉപഭോക്താക്കള്‍ക്ക് സ്വിഗ്ഗിയിലെ വൈന്‍ ഷോപ്പ് ടാബിലൂടെ മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. പക്ഷേ, സര്‍ക്കാര്‍ ഐഡി, സെല്‍ഫി ചിത്രം എന്നിവ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.