• 03 Aug 2020
  • 09: 04 PM
Latest News arrow

തീവെട്ടിക്കൊള്ള; തുടര്‍ച്ചയായി ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. 

ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴ് ദിവസം കൊണ്ട് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 75.32 രൂപയും ഡീസലിന് 69.47 രൂപയുമായി. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.16 രൂപയാണ്. ഡീസലിനാകട്ടെ 73.39 രൂപയും.  മുന്‍പ് വില വര്‍ധിപ്പിച്ചത്. 

എണ്‍പത് ദിവസത്തിന് ശേഷം കഴിഞ്ഞ ഏഴിനാണ് വില വര്‍ധിപ്പിച്ചത്. മാര്‍ച്ച് 16നായിരുന്നു മുന്‍പ് വില പുതുക്കിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇതിന് കാരണം. എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 40 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയിലിന് വില ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധനവിലയില്‍ പ്രതിഫലിച്ചിരുന്നില്ല. 

 

Editors Choice