• 20 Sep 2021
  • 05: 05 PM
Latest News arrow

സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ വീണ്ടും മരണം; മരിച്ചത് കസിന്റെ ഭാര്യ

പട്‌ന: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് തിങ്കളാഴ്ച മരിച്ചത്. ബിഹാറിലെ പുര്‍ണിയ സ്വദേശിയാണ്.  

സുശാന്തിന്റെ മരണത്തെത്തുടര്‍ന്ന് അവര്‍ അതീവ മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണവിവരം അറിഞ്ഞതുമുതല്‍ അവര്‍ ഭക്ഷണം കഴിച്ചിരുന്നില്ല. സുശാന്തിന്റെ ശവസംസ്‌കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സുശാന്തിന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍. 

സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദു:ഖാചരണങ്ങള്‍ നടന്നു. നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.