പരിശോധനയ്ക്കെത്തിയപ്പോള്‍ കീഴ്വായു വിട്ടു; യുവാവിന് 43,000 രൂപ പിഴ ചുമത്തി പൊലീസ്

വിയന്ന: പൊലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ കീഴ്വായു വിട്ട യുവാവിന് 500 യൂറോ (43,000 രൂപ) പിഴ ചുമത്തി. പൊലീസ് സമീപത്തെത്തിയപ്പോള്‍ ഉച്ചത്തില്‍ കീഴ്വായു വിട്ടതിനാണ് ഓസ്ട്രിയന്‍ പൊലീസ് യുവാവിന് ഇത്രയും വലിയ തുക പിഴ ചുമത്തിയത്.
ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവ് പൊലീസെത്തിയപ്പോള്‍ പിന്‍ഭാഗം ഉയര്‍ത്തി അവര്‍ക്ക് നേരെ കീഴ്വായു വിട്ടെന്നാണ് പൊലീസ് പറയുന്നത്. അബദ്ധത്തിലാണ് ഇങ്ങിനെ സംഭവിച്ചിരുന്നതെങ്കില്‍ ശിക്ഷ നല്‍കില്ലായിരുന്നുവെന്നും ഇത് മന:പൂര്‍വ്വമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ ചുമത്തിയതെന്നും പൊലീസ് വ്യക്തമാക്കി. യുവാവ് പ്രകോപനപരമായും നിസ്സഹകരണ മനോഭാവത്തിലുമാണ് പെരുമാറിയതെന്നും പൊലീസ് പറഞ്ഞു. പിഴത്തുകയെ സംബന്ധിച്ച് യുവാവിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും പൊലീസ് അറിയിച്ചു.
അതേസമയം ആനുപാതികമല്ലാത്തതും നീതിരഹിതവുമായ പിഴ ശിക്ഷയാണ് തനിക്ക് ലഭിച്ചതെന്ന് യുവാവ് പറഞ്ഞു.
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു