• 08 Aug 2020
  • 03: 09 AM
Latest News arrow

താരപുത്രിയെന്ന ആനുകൂല്യം ഉണ്ടായിരുന്നെങ്കില്‍ 5 വര്‍ഷം കൊണ്ട് പത്ത് സിനിമയും ഒരു അവാര്‍ഡും കിട്ടിയേനേ; പ്രതികരിച്ച് അഹാന

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷം നടന്ന ചര്‍ച്ചകളില്‍ സിനിമാ പാരമ്പര്യമുള്ള താരങ്ങള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന വാദം ഉയര്‍ന്നിരുന്നു. മലയാള നടി അഹാന കൃഷ്ണയ്‌ക്കെതിരെയും ഇത്തരമൊരു വാദം ഉയര്‍ന്നുകേട്ടു. ഇതിനെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. 

'' സിനിമയില്‍ സ്വാധീനമുള്ള അച്ഛന്റെയോ അമ്മയുടെയോ മകളെന്ന ആനുകൂല്യം എനിക്കുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഒരു പത്ത് സിനിമയെങ്കിലും ചെയ്യുകയും കുറഞ്ഞത് ഒരു അവാര്‍ഡെങ്കിലും താന്‍ വാങ്ങുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് എന്നെ ആ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ട.'' എന്നാണ് അഹാന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 

അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ഒരു മീം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. '' ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യൂട്യൂബില്‍ വീഡിയോ ചെയ്യാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍. പക്ഷേ, സിനിമയില്‍ അവസരം കിട്ടിയത് എങ്ങിനെയാണെന്ന് ഓര്‍ക്കുമ്പോള്‍..'' എന്ന അടിക്കുറിപ്പോടെയായിരുന്നു മീം പ്രചരിച്ചത്. ഇതിനെതിരെയാണ് അഹാനയുടെ ശക്തമായ പ്രതികരണം.

Editors Choice