കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍

ഹൈദരാബാദ്: കൊവിഡ് രോഗമുക്തരായ ആളുകളെ കുടുംബാംഗങ്ങള്‍ തിരികെ ഏറ്റെടുക്കാന്‍ മടിക്കുന്നതായി റിപ്പോര്‍ട്ട്. ചികിത്സ കഴിഞ്ഞ് രോഗമുക്തരായ ആളുകളെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ട് ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതായി ഹൈദരാബാദ് ഗാന്ധി ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 10-15 ദിവസങ്ങള്‍ക്കിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് രോഗം ഭേദമായ സ്ത്രീകളും പുരുഷന്മാരടങ്ങുന്ന അന്‍പതിലധികം പേരെയാണ് ബന്ധുക്കള്‍ തിരികെ സ്വീകരിക്കാന്‍ കൂട്ടാക്കാതെ ആശുപത്രിയില്‍ ഉപേക്ഷിച്ചിരിക്കുന്നതെന്ന് ആശുപത്രിയുടെ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭാകര്‍ റാവു പറഞ്ഞു.
രോഗലക്ഷണങ്ങളോ അനാരോഗ്യമോ ഇല്ലാത്തതിനാലാണ് ഹോം ക്വാറന്റീന് നിര്‍ദേശിച്ച് ഇവരെ വീട്ടിലേക്ക് അയച്ചത്. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇവരെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. മണിക്കൂറുകളോളം ആശുപത്രിയില്‍ കാത്തിരുന്നിട്ടും ബന്ധുക്കളെത്താതിനെ തുടര്‍ന്ന് ഇവരെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡോ. റാവു പറഞ്ഞു. ഇവരില്‍ 50 വയസ്സിന് മേലെ പ്രായമുള്ളവരൊഴികെയുള്ളവരെ നാച്ച്വറല്‍ ക്യുവര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവര്‍ കൊവിഡ് നെഗറ്റീവാണെന്ന് പരിശോധനയിലൂടെ ഉറപ്പ് വരുത്തിയിരുന്നു. കൊവിഡ് ഇല്ലെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്നും ബന്ധുക്കള്‍ അറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് ഡോ. റാവു വ്യക്തമാക്കി.
15 ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 93 കാരിയുടെ അവസ്ഥയും സമാനമാണ്. രോഗം ഭേദമായി ഹോം ക്വാറന്റീന് നിര്‍ദേശിച്ച അവരെ ബന്ധുക്കള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് തെലങ്കാനയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഡോ. റാവു അറിയിച്ചു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- 23 മാസം പ്രായമുള്ള കുഞ്ഞ് യുവാവിന് ജീവനും ജീവിതവും നല്കി