'സ്വര്‍ണവും പണവും വേണ്ട'; കോഴിക്കോട്ടുകാരി വിവാഹത്തിന് മെഹറായി ആവശ്യപ്പെട്ടത് ഡിജിറ്റല്‍ ക്യാമറ

കോഴിക്കോട്: ഇസ്ലാം മതവിശ്വാസ പ്രകാരം വിവാഹം സാധുവാകാന്‍ വധു വരനോട് ആവശ്യപ്പെടുന്നതാണ് 'മെഹര്‍'. 'മെഹര്‍' നല്കാന് വരന് ബാധ്യസ്ഥനുമാണ്. പൊതുവെ പണവും സ്വര്‍ണവുമാണ് മെഹറായി ആവശ്യപ്പെടുന്നത്. ഇത് പലപ്പോഴും വധുവിന്റെ ആഗ്രഹപ്രകാരമായിരിക്കില്ല. ബന്ധുക്കളുടെ താല്‍പ്പര്യം അനുസരിച്ചായിരിക്കും. സ്വര്‍ണവും പണവും മെഹറായി നല്‍കണമെന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുധാരണയെ പൊളിച്ചെഴുതുകയാണ് കോഴിക്കോട് സ്വദേശിയായ ഹുസ്ന അബ്ദുല്‍ ലത്തീഫ്.
മള്‍ട്ടിമീഡിയ പ്രൊഫഷണല്‍ കൂടിയായ ഹുസ്ന തന്റെ വിവാഹത്തിന് മഹറായി ആവശ്യപ്പെട്ടത് ഒരു ഡിജിറ്റല്‍ ക്യാമറ ആയിരുന്നു. ശനിയാഴ്ചയായിരുന്നു ഹുസ്നയുടെ വിവാഹം. കൊടുവള്ളിയ്ക്കടുത്ത് കരുവാംപൊയില്‍ സ്വദേശിയായ ഹുസ്നയ്ക്ക് വരനായി എത്തിയത് വാഴക്കാട് സ്വദേശിയും മള്‍ട്ടിമീഡിയ സോഫ്റ്റ്വെയര് ഡെവലപ്പറുമായ ജവാദ് ഹുസൈനാണ്.
'' എനിക്ക് ഉപയോഗപ്പെടുന്ന എന്തെങ്കിലും മെഹറായി വേണമെന്ന് തോന്നി. അങ്ങിനെയാണ് ഡിജിറ്റല്‍ ക്യാമറ ആവശ്യപ്പെട്ടത്.'' ഫോട്ടഗ്രാഫിയില്‍ കമ്പമുള്ള ഹുസ്ന പറഞ്ഞു.
ഹുസ്ന ഇത്തരമൊരു ആഗ്രഹം പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്ന് ജവാദും പറയുന്നു. 1.5 ലക്ഷം രൂപ വരുന്ന സോണിയുടെ ക്യാമറയാണ് ജവാദ് ഹുസ്നയ്ക്ക് മെഹറായി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായിരുന്നു ഇരുവരുടെയും വിവാഹം.
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു