• 08 Aug 2020
  • 01: 57 AM
Latest News arrow

ബ്ലാക്ക്‌മെയില്‍ കേസ്; കൂടുതല്‍ സിനിമാക്കാരെ വിളിച്ചുവരുത്തും; 'ഗൂഢാലോചന' യുണ്ടാകാമെന്ന് പൊലീസ്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ ബന്ധമുള്ള കൂടുതല്‍ പേരെ വിളിച്ചുവരുത്തി അന്വേഷണ സംഘം വിവരം തേടും. പ്രതികള്‍ ബന്ധപ്പെട്ടിട്ടുള്ളവരെ ഇന്ന് മുതല്‍ വിളിപ്പിക്കും. ഇവരില്‍ ചിലര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ മൊഴി നല്‍കിയവരില്‍ നിന്ന് വീണ്ടും മൊഴിയെടുത്തേക്കും. ഷംനയിലേക്ക് എത്തിച്ചേരാന്‍ തട്ടിപ്പ് സംഘത്തെ സഹായിച്ചവര്‍ ആരൊക്കെയാണെന്ന കാര്യത്തിലും ഇന്ന് വ്യക്തത വരും. ഷംനയുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങല്‍ ഇന്ന് വിശദീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചിട്ടുണ്ട്.

ഷംന കാസിമിന് വിവാഹമാലോചിച്ച് കൊണ്ടുള്ള തട്ടിപ്പിന് തന്ത്രങ്ങള്‍ മെനഞ്ഞത് വിദേശത്ത് നിന്നുള്ളയാളാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലി പറഞ്ഞു. വിദേശത്ത് നിന്ന് തിരികെയെത്തിയ ഇയാള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗം ഭേദമായ ശേഷം കസ്റ്റഡിയിലെടുക്കുമെന്നും ജി പൂങ്കുഴലി പറഞ്ഞു. കേസില്‍ ഷംന കാസിമിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. ഇന്നോ നാളെയോ ഷംനയുടെ മൊഴിയും രേഖപ്പെടുത്തും. 

Editors Choice