• 08 Aug 2020
  • 02: 45 AM
Latest News arrow

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന; മിനിമം ചാര്‍ജിന്റെ ദൂരപരിധി പകുതിയായി കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മിനിമം ചാര്‍ജിന് മാറ്റമുണ്ടാകില്ല. എന്നാല്‍ മിനിമം ചാര്‍ജായ എട്ട് രൂപയ്ക്ക് സഞ്ചരിക്കാനുള്ള ദൂരപരിധി അഞ്ച് കിലോമീറ്ററില്‍ നിന്നും രണ്ടര കിലോമീറ്ററായി കുറച്ചു. അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇനി 10 രൂപ നല്‍കേണ്ടി വരും. അതേ സമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളിയിട്ടുണ്ട്. 

Editors Choice