''ഡബ്ല്യുസിസി ആത്മവിമര്‍ശനം നടത്തണം''; സംഘടനയില്‍ നിന്ന് രാജിവെച്ച് സംവിധായിക വിധു വിന്‍സെന്റ്

കൊച്ചി: മലയാള സിനിമയിലെ സ്ത്രീപക്ഷ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ് സംഘടനനയില് നിന്ന് സംവിധായിക വിധു വിന്‍സെന്റ് രാജിവെച്ചു. ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിയ്ക്ക് ഉണ്ടാകട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് വിധുവിന്റെ രാജി.
സംഘടനയ്ക്കുള്ളിലുള്ളവര്‍ തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാകാം വിധു വിന്‍സെന്റിന്റെ രാജി. ആത്മവിമര്‍ശനം നടത്തണമെന്ന് വിധു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സൂചിപ്പിക്കുന്നു. നേരത്തെ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസം മൂലം മഞ്ജു വാര്യര്‍ പുറത്തുപോയിരുന്നു.
വിധുവിന്റെ രാജിയില്‍ സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടര്‍ന്നും സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യങ്ങള്‍ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടാവുകയാണെങ്കില്‍ അവയ്ക്കൊപ്പം നില്‍ക്കുമെന്നും വിധു വിന്‍സെന്റ് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍