'അമ്മ' എക്സിക്യൂട്ടീവ് യോഗം ചേരുന്നു; താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യമുള്‍പ്പെടെ ചര്‍ച്ച ചെയ്യും

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സിനിമാ നിര്‍മ്മാണച്ചെലവ് അമ്പത് ശതമാനമായി കുറയ്ക്കണമെന്ന സിനിമാ നിര്‍മ്മാതാക്കളുടെ ആവശ്യം യോഗം ചര്‍ച്ച ചെയ്യും. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിനേതാക്കളുടെ സംഘടനയ്ക്ക് നല്കിയ കത്തും ചര്‍ച്ച ചെയ്യുന്നുണ്ട്.
അതേസമയം പ്രതിഫലക്കാര്യത്തില്‍ വിശാലമായ തീരുമാനം വേണമെന്നാണ് അമ്മയുടെ നിലപാട്. മുഴുവന്‍ അംഗങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംഘടനയുടെ സമ്പൂര്‍ണ ജനറല്‍ ബോഡി യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. പുതിയ സിനിമകള്‍ പൂര്‍ണതോതില്‍ ചിത്രീകരണം തുടങ്ങിയിട്ടില്ലാത്തതിനാല്‍ പ്രതിഫലക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് സാവകാശം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം നിര്‍മ്മാതാക്കളെ അറിയിക്കാനാണ് സാധ്യത.
നീരജ് മാധവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ സംബന്ധിച്ച് താരം നല്കിയ മറുപടി തൃപ്തികരമായതിനാല് ഇക്കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത കുറവാണ്. ചെന്നൈയിലെ വീട്ടിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലുള്ള ഭാരവാഹികളും ഓണ്‍ലൈനിലൂടെയാകും കമ്മിറ്റിയില്‍ പങ്കെടുക്കുക.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍