• 08 Aug 2020
  • 02: 20 AM
Latest News arrow

നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇടുക്കിയില്‍ നിശാപാര്‍ട്ടി; കേസെടുത്ത് പൊലീസ്, വിശദീകരണം തേടി വനിതാ സെല്‍

ഇടുക്കി: ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിശാ പാര്‍ട്ടി സംഘടിപ്പിച്ചവര്‍ക്കെതിരെ നടപടിയുമായി പൊലീസ്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ പേര് വിവരങ്ങളടങ്ങുന്ന ലിസ്റ്റ് പൊലീസ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. 

തണ്ണിക്കോട് ഗ്രൂപ്പിന്റെ ഉടമ റോയ് കുര്യനെക്കൂടാതെ കണ്ടാലറിയാവുന്ന 45 പേരെക്കൂടി എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെക്കുറിച്ച് വിശദീകരണമില്ല. അയല്‍വാസികളും ചെയര്‍മാന്റെ ബന്ധുക്കളുമാണ് തിരിച്ചറിഞ്ഞവരില്‍ കൂടുതലും. കലാപത്തിനായി സംഘം ചേരല്‍, സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനം, കൊവിഡ് ലംഘനുമായി ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

അതേസമയം സ്ത്രീത്വത്തെ അപമാനിക്കും വിധം പ്രദര്‍ശന വസ്തുവാക്കി നിശാപാര്‍ട്ടി നടന്നിട്ടും നടപടിയെടുക്കാത്ത വനിതാ സെല്ലിനോട് എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സ്‌റ്റേറ്റ് വിമന്‍ സെല്‍ എസ്പി നിര്‍ദേശിച്ചു. സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന പ്രശ്‌നമായതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വിവര ശേഖരണത്തില്‍ വീഴ്ച വരുത്തിയതിന് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണിക്കോട് ഗ്രൂപ്പിന്റെ പുതിയ സംരഭത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചത്. രാത്രി എട്ട് മണിയ്ക്ക് തുടങ്ങിയ പരിപാടി എട്ട് മണിക്കൂറോളം നീണ്ടു നിന്നു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള പാര്‍ട്ടിയില്‍ രാഷ്ട്രീയക്കാരും പൊലീസുകാരും ഉള്‍പ്പെടെ 250ലധികം ആളുകള്‍ പങ്കെടുത്തിരുന്നു.

 

Editors Choice